22-02-2022 ഇന്നത്തെ തിയതിക്കൊരു പ്രത്യേകതയുണ്ട്. ഒന്നു കൂടി ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ചില കൗതുകങ്ങള്‍ കാണാന്‍ സാധിക്കും.തീയതിയെയും മാസത്തെയും വര്‍ഷത്തെയും വേര്‍തിരിക്കുന്ന ഹൈഫനുകള്‍ മാറ്റിയാല്‍ ഇടത്തുനിന്ന് വലത്തോട്ടും വലത്തുനിന്ന് ഇടത്തോട്ടും ഒരുപോലെ വായിക്കാന്‍ കഴിയും. ഇത്തരത്തില്‍ ഇരുവശത്തുനിന്നും ഒരു പോലെ വായിക്കാന്‍ കഴിയുന്ന പ്രത്യേകതയ്ക്ക് പാലിന്‍ഡ്രോം എന്നാണ് പറയുന്നത്.
കൂടാതെ ഇന്നത്തെ തീയതി നേരെ വായിച്ചാലും തല കുത്തനേ വായിച്ചാലും ഒരേ പോലെയാണ്. ഈ പ്രത്യേകതയ്ക്ക് ആംബിഗ്രാം എന്നാണ് പറയുക.
തീയതി, മാസം, വര്‍ഷം എന്ന ക്രമം പാലിക്കുന്ന ബ്രിട്ടീഷ് തീയതി ക്രമത്തിലാണ് പാലിഗ്രാമും ആംബിഗ്രാമും ബാധകമാവുക.
ചരിത്രത്തിലാദ്യമായി തീയതിയില്‍ ആറു ‘2’-കള്‍ ഒന്നിച്ചുവരുന്ന കൗതുകദിനം കൂടിയാണ് ഇന്ന്. ഏഴു ‘2’-കള്‍ ഒന്നിക്കുന്ന 22-02-2222-ലേക്ക് ഇനിയുള്ളത് 2 നൂറ്റാണ്ടിന്റെ ദൂരമാണ്