
പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും : പട്ടിക ജാതി പട്ടിക വർഗ്ഗ സംവരണം നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലെന്നും പ്രെമോഷനിൽ സംവരണം മൗലികാവകാശമല്ലെന്നുമുള്ള സുപ്രീം കോടതി വിധിക്ക് എതിരെ പുനപരിശോധനാ ഹരജിയോ നിയമ നിർമ്മാണമോ നടത്താത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും ഫെബ്രവരി 28 ന് കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്ത് ഏകദിന സത്യാഗ്രഹം നടത്തുവാനും ,
എല്ലാ ദലിത് സംഘടനകളേയും വിശ്വാസത്തിലെടുക്കാതെയും പരസ്പര കൂടിയാലോചനയില്ലാതെയും ഏതാനും ചില സംഘടനകളുടെ നേതൃത്വത്തിൽ ഏകപക്ഷീയമായി ഫിബ്ര: 23 ന് .നടത്തുന്ന കേരള ഹർത്താലിൽ നിന്ന് വിട്ടു നിൽക്കാനും ദലിത് ലീഗ് കേരള സംസ്ഥാന കമ്മറ്റി തീരുമാനിച്ചു

