Trending

മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം ആരോഗ്യ വകുപ്പ്അടിയന്തര നടപടി സ്വീകരിക്കണം; ഐ.എന്‍.എല്‍

കോഴിക്കോട്: മലബാറിലെ അഞ്ചോളം ജില്ലകളിലെ നിര്‍ധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ ഗവ.മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഐഎന്‍എല്‍ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ഡയാലിസിന് ഉപയോഗിക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ് പൗഡര്‍, പെരിട്ടോണിയല്‍ സിഎവിഡി ഫ്‌ളൂയിഡ്, കാന്‍സര്‍ രോഗികള്‍ക്കുള്ള ആന്റി ബയോട്ടിക്കുകളും സ്‌റ്റോക്കില്ല. ഈ വിഷയത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ജനോപകാര സര്‍ക്കാരിനെ ഇകഴ്ത്തിക്കാണിക്കാനുളള സൗകര്യം ഒരുക്കിക്കൊടുക്കരുതെന്നും ഐ.എന്‍.എല്‍ ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. സി.എച്ച് ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സമദ് നരിപ്പറ്റ, എയര്‍ലൈന്‍ അസീസ്, സി.കെ.കരീം, ടി.പി.കുഞ്ഞാതു, ഖദീജ ടീച്ചര്‍, ഡോ.ഷമീനനാസര്‍ കൈതപ്പൊയില്‍, സലാം നരിക്കുനി, റഹീം മൂഴിക്കല്‍, മുജീബ് വെള്ളയില്‍, നാസര്‍ വെള്ളയില്‍, സി.അബ്ദുറഹീം, ഷംസീര്‍, താനാരി കുഞ്ഞഹമ്മദ്, സലാം പൈറ്റൂളി, സി.പി.അബ്ദുള്ളക്കോയ, ബഷീര്‍ പാണ്ടികശാല, സിറാജ് മൂടാടി, യു.പി.അബൂബക്കര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെകക്രട്ടറി ഒ.പി.അബ്ദുറഹിമാന്‍ സ്വാഗതവും നാസര്‍ കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!