അയോധ്യയിലെ രാമക്ഷേത്ര നിർമാണം നാഴികക്കല്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അയോധ്യയിൽ രാമനെത്തിയെന്നും മോദി പറഞ്ഞു. രാമൻ ടെന്റിൽ നിന്ന് ദിവ്യമന്ദിരത്തിലേക്ക് എത്തി. വൈകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നു. ഇന്ന് ഒരു തീയതി മാത്രമല്ല ഇത് പുതിയ കാലചക്രത്തിന്റെ തുടക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ നീതി വ്യവസ്ഥ രാമന് നീതി നൽകിയെന്നും മോദി .
അടിമത്തത്തിന്റെ മാനസികാവസ്ഥ വെടിഞ്ഞ് രാജ്യം സ്വാഭാവിമാനം വീണ്ടെടുത്തു. ഇനിയുള്ള എല്ലാ കാലവും ഈ ദിവസം രാജ്യം ഓർത്തുവെക്കും. ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
തൃപ്രയാർ രാമക്ഷേത്രത്തേയും പ്രധാനമന്ത്രി പരാമർശിച്ചു. രാമ നിർദേശമനുസരിച്ചാണ് ക്ഷേത്രങ്ങൾ കണ്ടത്. സാഗരം മുതൽ സരയു വരെ സന്ദർശിക്കാൻ രാമൻ തനിക്ക് അവസരം നൽകിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.