കോഴിക്കോട് കോട്ടൂളി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ മദർ ഒപ്റ്റിക്കലിന് പിറകിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.50 വയസുള്ള പുരുഷന്റെ മൃതദേഹം ഷോക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. മെഡിക്കൽ കോളേജ് സ്റ്റേഷനിലെ സി ഐ യും എസ് ഐ യും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വായയുടെ ഉള്ളിൽ വയറിന്റെ കഷ്ണം കണ്ടത്തിയതായി പോലീസ് അറിയിച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ആത്മഹത്യയാണോ ഷോക്കേറ്റുള്ള മരണമാണോയെന്നും തീർച്ചപ്പെടുത്താൻ ആയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മുണ്ടും ബനിയനുമാണ് മൃതദേഹത്തിന്റെ വേഷം