25 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ
മലപ്പുറം :നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദിനെ പിടികൂടി. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മലപ്പുറം പോലീസ് തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ച് പിടികൂടിയത്.
വ്യത്യസ്ത പേരുകളിലായി തമിഴ്നാട് കർണാടക, സംസ്ഥാനങ്ങളിൽ വിവിധ സ്ഥലങ്ങളിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. പ്രതിക്ക്മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട്,എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം, ത്രിശൂർ ജില്ലകളിലുമായി പതിനഞ്ചു കേസ്സുകൾ നിലവിലുണ്ട്.
ഈ അടുത്ത കാലത്തായി പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ips പ്രതേക അന്വേഷനസംഘം രൂപീകരിച്ചിരുന്നു,
മലപ്പുറം ഡി വൈ എസ് പി പി.എം പ്രദീപിന്റെ നിർദേശ പ്രകാരം, മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ ജോബി തോമസും പ്രതേക അന്വേഷണ ടീം അംഗങ്ങളായ എസ് ഐ എം . ഗിരീഷ്, പി.സഞ്ജീവ്, ഐ കെ ദിനേഷ്, പി മുഹമ്മദ് സലീം, കെ.പി ഹമീദലി, ജസീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

