Entertainment News

‘അമ്മയായി’;സന്തോഷവാർത്ത പങ്കുവച്ച് പ്രിയങ്ക ചോപ്രയും നിക് ജോനാസും

അമ്മയായ സന്തോഷമറിയിച്ച് നടി പ്രിയങ്കാ ചോപ്ര. വാടക ​ഗർഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. പ്രിയങ്ക ചോപ്രയും നിക്ക് ജോനസും ഒരുമിച്ചാണ് കുഞ്ഞിനെ ജീവിത്തിലേക്ക് സ്വീകരിച്ച വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ജീവിതത്തില്‍ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.

പ്രിയങ്കയുടെയും നിക്കിന്റെയും വാക്കുകള്‍:

‘ഞങ്ങള്‍ സറൊഗേറ്റ് വഴി ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് എന്ന സന്തോഷം നിങ്ങളെ അറിയിക്കുന്നു. ഈ സന്തോഷ സമയത്ത് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നിങ്ങളോട് ബഹുമാനപൂര്‍വ്വം ചോദിക്കുകയാണ്. ഈ സമയം ഞങ്ങളുടെ കുടുംബത്തിനാണ് ശ്രദ്ധ വേണ്ടത്. എല്ലാവര്‍ക്കും ഒരുപാട് നന്ദി.’

2018ലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിതരാവുന്നത്. ആറ് മാസത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇവരുടെ വിവാഹം. ജോദ്പൂരില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!