
മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് ഹൊസൂര്‍ ബ്രാഞ്ചില്‍ നടന്ന കവർച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആറുപേരാണ് പണം കവര്‍ന്നത്.മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടക്കുന്ന സമയത്ത് ജീവനക്കാര്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

