രാജ്യത്ത് 24 മണിക്കൂറിനിടെ 14,545 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 163 മരണവും റിപ്പോർട്ട് ചെയ്തു. 18,002 പേരാണ് രോഗമുക്തി നേടിയത് .രാജ്യത്ത് ഇതുവരെ 1,06,25,428 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,88,688 പേർ നിലവിൽ ചികിത്സയിലുണ്ട്. മൂന്നുദിവസമായി രാജ്യത്ത് ചികിത്സയിലുള്ള വരുടെ എണ്ണം രണ്ടുലക്ഷത്തിൽ താഴെയാണ്. 1,02,83,708 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 96.78 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. 1,53,032 പേർക്കാണ് രാജ്യത്ത് േകാവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്.