മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെതെന്ന പേരിൽ പുറത്തുവന്ന ഫോണ്‍ സെക്‌സ് ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഓഡിയോ ക്ലിപ്പിൽ, ഇമ്രാൻ ഖാൻ എന്ന് പറയപ്പെടുന്ന ഒരാൾ സ്ത്രീയോട് മോശമായ ഭാഷയിൽ സംസാരിക്കുന്നു.
തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ക്ലിപ് പുറത്തുവന്നതെന്നും നിലവിലെ സഖ്യസർക്കാരിനെയും സൈനിക മേധാവികളുമാണ് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രിയുടെ ഓഫിസാണ് ക്ലിപ് ചോർത്തി പുറത്തുവിട്ടതെന്ന് ചില പാകിസ്ഥാൻ വാർത്താ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു. ഓഡിയോയുടെ ആധികാരികത ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ഇമ്രാന്‍ ഖാന് സ്വകാര്യ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാം. എന്നാല്‍ ഒരു മാതൃകാ മുസ്ലീം നേതാവായി സ്വയം അവരോധിക്കുന്നത് അവസാനിപ്പിക്കണം എന്ന് മാധ്യമ പ്രവര്‍ത്തകനായ ഹംസ അഷര്‍ സലാം പറഞ്ഞു.
ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ഇമ്രാന്‍ ഖാന്‍ ഇമ്രാന്‍ ഹഷ്മി ആയി മാറിയെന്ന് മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് പരിഹസിച്ചു. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ആരോപിച്ചു. വ്യാജ ഓഡിയോകളും വീഡിയോകളും നിർമിക്കുന്നതല്ലാതെ എതിരാളികൾക്ക് മറ്റുരാഷ്ട്രീയ ആയുധങ്ങളൊന്നുമില്ലെന്ന് പിടിഐ നേതാവ് ഡോ അർസ്‌ലാൻ ഖാലിദ് പറഞ്ഞു.