പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ട് ബച്ചൻ കുടുംബത്തിന്റെ എല്ലാ വിദേശ ഇടപാടുകളും ഇഡി പരിശോധിച്ചേക്കും. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ നടി ഐശ്വര്യ റായിയോട് ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചും ഇഡി ചോദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി വീണ്ടും ഐശ്വര്യ റായിയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അന്വേഷണം കൂടുതൽ ഊർജ്ജിതമക്കാനാണ് ഇഡിയുടെ തീരുമാനം.
അമിക് പാർട്ട്ണേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ച് 50 ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം ഐശ്വര്യയോട് ഇഡി ചോദിച്ചത്. ഒപ്പം അമിതാഭ് ബച്ചന്റ വിദേശ കമ്പനികൾ, അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദമായ വിവരങ്ങളും ചോദിച്ചു മനസിലാക്കി. നവംബറിൽ അഭിഷേക് ബച്ചൻ ഇഡിയ്ക്ക് നൽകിയ മൊഴിയുമായി ഐശ്വര്യയുടെ മൊഴികളും ഒത്തു നോക്കും എന്നാണ് വിവരം. ഇതിനുശേഷമായിരിക്കും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യണോ എന്ന് തീരുമാനിക്കുന്നതെന്നും ഉദ്യോഗസ്ഥ വൃത്തം അറിയിച്ചു.