
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മെമ്പർമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സീനിയർ മെമ്പറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഭരണ സമിതിയുടെ ആദ്യ യോഗം ചേർന്നു.ഈ മാസം 30 ന് നടക്കുന്ന പ്രസിഡന്റ, വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ വരണാധികാരി വിശദീകരിക്കും

കൂടാതെ ഇലക്ഷൻ കമ്മീഷൻറെ ഓർഡർ പ്രകാരം 30 നുള്ള പ്രസിഡന്റ തിരഞ്ഞെടുപ്പ് നോട്ടീസ് അവർക്ക് ഇന്ന് കൈമാറും.സെക്രട്ടറി കെ പി എം നവാസിന്റെയും വരണാധികാരി രൂപനാരായണന്റെയും സാന്നിധ്യത്തിൽ ആണ് യോഗം ചേർന്നത്. 23 മെമ്പർമാരും യോഗത്തിൽ പങ്കുചേർന്നു.