News Politics

സിപിഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു

സിപിഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. 75വയസായിരുന്നു. പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ചിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് ഇദ്ദേഹം. കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാകുകയായിരുന്നു.കൊല്ലം ജില്ലയിലെ സിപിഐയുടെ മുതിര്‍ന്ന നേതാവാണ് മരിച്ച ഇദ്ദേഹം. നേരത്തെ സിപിഐ കൊല്ലം ജില്ല സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തെര‍ഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷിനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.അസുഖത്തെ തുടര്‍ന്നാണ് പൊതുപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നത്. ഇന്ന് രാവിലെ 11ഓടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. കൊല്ലം സിപിഐ ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. നാളെയായിരിക്കും സംസ്കാരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!