പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം ഹൃദയത്തിന്റെ ഫൈനൽ മിക്സിങ്ങ് പൂർത്തിയായതായി ചിത്രത്തിന്റെ സവിധായകൻ വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. .
‘ഇന്നലെ ഞങ്ങൾ ഹൃദയത്തിന്റെ തിയേറ്റർ മിക്സിങ്ങ് പൂർത്തിയാക്കി. ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. ഇത് ഗംഭീരമായ ഒരു യാത്ര തന്നെയായിരുന്നു. ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുരുവാനായി കാത്തിരിക്കുന്നു’, വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്നും സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് ശ്രീനിവാസന്‍ പ്രണവിനെ കുറിച്ച് പറഞ്ഞത്.
പ്രണവിനെ കൂടാതെ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുംചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ഗാനങ്ങൾക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.