National News

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി ഇന്ന് ചേരും; യു പി മിഷൻ പരിപാടി അവസാനിപ്പിക്കേണ്ട സാഹചര്യമില്ല; ഭാരതീയ കിസാൻ യൂണിയൻ

തെരഞ്ഞെടുപ്പിൽ തിരിച്ചടി വന്നാൽ മാത്രമേ കർഷക ദ്രോഹ നയങ്ങളിൽ നിന്ന് ബിജെപി പിന്നോട്ട് പോകൂ എന്നും അത് കൊണ്ട് തന്നെ ബിജെപിക്കെതിരായ യു പി മിഷൻ പരിപാടി അവസാനിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ. ഈക്കാര്യം ജനറൽ ബോഡി യോഗത്തിൽ ഉന്നയിക്കാനാണ് തീരുമാനം.

അതിനിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സിംഘുവിൽ യോഗം ചേരും. സമരത്തെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ നിര്‍ണായകമാണ് ഈ യോഗം. താങ്ങുവിലയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾ നിയമ നിർമ്മാണം നടത്തിയാൽ മതിയെന്നാണ് ഒരു വിഭാഗം സംഘടനകളുടെ നിലപാട്. കേന്ദ്രം ഈക്കാര്യത്തിൽ മേൽനോട്ടം വഹിച്ചാൽ മതിയെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടുന്നു. ഈ രണ്ട് അഭിപ്രായങ്ങളും കിസാൻ മോർച്ചയിൽ ചർച്ചയാകും.

കര്‍ഷക സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചിരുന്നു. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കും. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് സമിതി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!