രാജ്യത്ത് 24 മണിക്കൂറിനിടെ 46,232 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90.5 ലക്ഷം കടന്നു.
90,50,598 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 4,39,747 േപരാണ് ചികിത്സയിലുള്ളത്. 84,78,124പേർ രോഗമുക്തി നേടി. ഇതുവരെ 13,06,57,808 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. വെള്ളിയാഴ്ച 10,66,022 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കർണാടകയും ആന്ധ്രപ്രദേശുമാണ് തൊട്ടുപിറകിൽ.