National News

കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘം

COVID-19: Night Curfew To Be Imposed In 3 Gujarat Cities From Tomorrow

കൊവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രോഗവ്യാപനം തടയുന്നതിനായി ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു.
ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ എല്ലാ ജില്ലകളിലും സർക്കാർ നിയന്ത്രണങ്ങളേർപ്പെടുത്തി.എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആഭ്യന്തര വകുപ്പ് ജില്ലാ ഭരണകൂടങ്ങൾക്ക് നി‍ർദ്ദേശം നൽകി.
അതിനിടെ കൊവിഡ് വാക്സിന്‍ രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് പൂനൈ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. മരുന്നു വിതരണത്തിന് തയാറെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പൂനൈ സീറം
ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാക്സിന്‍ വിതരണം സംബന്ധിച്ച പ്രതികരണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടുമാസത്തിനുള്ളില്‍
വാക്സിന്‍ വിതരണം ചെയ്യുമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല പറയുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!