National News

പ്ലേറ്റ്‌ലെറ്റിന് പകരം ഡ്രിപ്പായി നല്‍കിയത് മുസംബിജ്യൂസ്;ഡെങ്കി ബാധിതന്‍ മരിച്ചു,ആശുപത്രി സീല്‍ ചെയ്തു

ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിതന് പഴച്ചാര്‍ നല്‍കിയ സംഭവത്തില്‍ ആശുപത്രി അടച്ചു.പ്രയാഗ് രാജിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. പ്ലാസ്മ എന്നെഴുതിയ ബാഗില്‍ മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡിപ്പിട്ട് നല്‍കിയത്.32-കാരനായ പ്രദീപ് പാണ്ഡെയാണ് മരിച്ചത്. ഒക്ടോബർ 17 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ ബ്ലഡ് പ്ലാസ്മ കുറവാണെന്നും ബ്ലഡ് ബാങ്കിൽ നിന്ന് വാങ്ങി കൊണ്ട് വരാനും ഡോക്ടർ ആവശ്യപ്പെട്ടു. കുടുംബം തൊള്ളായിരം രൂപയ്ക്ക് പ്ലേറ്റ്‌ലെറ്റ് വാങ്ങി ഏൽപ്പിച്ചു. ഇത് ഡ്രിപ്പിലൂടെ രോഗിക്ക് നൽകി. എന്നാൽ ഇതോടെ ഇയാളുടെ നില വഷളായി.രോഗിയുടെ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കണ്ടെത്തിയത്.വ്യാജ പ്ലേറ്റ്‌ലെറ്റ് കച്ചവടം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!