Trending

സബ് ഇൻസ്പക്ടർ അബ്ദുൽ അസീസ് കാര്യോട്ട് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി

മലപ്പുറം DANSAF ടീം സബ് ഇൻസ്പക്ടർ അബ്ദുൾ അസീസ് കാര്യോട്ടിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹനായി മലപ്പുറം:സേവന സമർപ്പണത്തിൻ്റെയും, കുറ്റാന്വേഷണത്തിൻ്റെയും മികവിൽ മലപ്പുറം DANSAF ടീം സബ് ഇൻസ്പക്ടർ എടവണ്ണപ്പാറ വെട്ടത്തൂർ സ്വദേശി അബ്ദുൾ അസീസ് കാര്യോട്ട് ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. 27 വർഷത്തെ സർവ്വീസ് ഉള്ള ഇദ്ദേഹത്തിന് 2019 ൽ DGP യുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രമാതമായ കൊല കേസ്സുകൾ തെളിയിക്കാൻ ഇദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ സാധ്യമായിട്ടുണ്ട്. കൊണ്ടോട്ടി ഖൈറുന്നീസ വധം കസ്റ്റംസ് സൂപ്രണ്ട് വധം , കൊടിഞ്ഞി ഫൈസൽ വധം , തിരൂർ വിപിൻ വധം , പുളിക്കൽ സരള തുടങ്ങി 10 ഓളം കൊലപാതക കേസുകളും ചേലമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് കവർച്ച, നിരവധി വാഹനമോഷണക്കേസുകൾ, വിഗ്രഹമോഷണക്കേസുകൾ തുടങ്ങി നിരവധി കേസുകൾക്കും ഇദ്ദേഹം ഉൾപ്പെട്ട പ്രത്യേക അന്വോഷണ സംഘമാണ് തുമ്പുണ്ടാക്കിയത്. ഇപ്പോൾ 2 വർഷത്തോളമായി ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിൽ സബ് ഇൻസ്പക്ടറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് നിരവധി മയക്കുമരുന്ന് മാഫിയകളേയും നിയമത്തിന് മുൻപിൽ കൊണ്ടു വരുന്നതിനും സാധിച്ചിട്ടുണ്ട്.അടുത്ത ദിവസം കുനിയിൽ ബഷീർ ‘ വധശ്രമ കേസിലെ പ്രതികളെ കണ്ടെത്തി ജയിലടക്കാൻ സാധിച്ച സംഘത്തിലും ഇദ്ദേഹമുണ്ട്.
ഭാര്യ:മുംതാസ്.മക്കൾ:* അലിഫ മുൻഷാ, അഥീന ഫസ്‌ലി, റജബ് മിയാ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!