
കുന്ദമംഗലം: കുന്നമംഗലം ഗ്രാമപഞ്ചായത്ത് ചെത്ത് കടവ് മിനി സ്റ്റേഡിയം ഗെയിംസ് പാർക്കായി മാറുന്നു.എംകെ രാഘവൻ എം പി കുന്നമംഗലം ഗ്രാമ പഞ്ചായത്ത് സാഖി ഗ്രാമ പഞ്ചായത്തായി ദത്തെടുത്തു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വികസനത്തിൻ്റെ കാര്യത്തിൽ മുന്നിലാണെന്ന് പ്രസിഡണ്ട് ലീനാ വാസുദേവ് പറഞ്ഞു കൃഷി ,ആരോഗ്യം ,വിദ്യാഭ്യാസം ,ശുചിത്വം ,പരിസ്ഥിതി ,ഉപജീവന മാർഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിന്റെ സംയോജിത വികസനമാണ് പദ്ധതിയുടെ ലക്ഷ്യം.പുതിയ ബസ്റ്റാൻഡ് നോട് ചേർന്ന് ആധുനിക രീതിയിൽ കംഫർട് സ്റ്റേഷൻ നിർമിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തു.
ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ കുടുംബങ്ങൾക്കും ശുദ്ധ കുടിവെള്ളം എത്തിക്കപദ്ധതി ആരംഭിച്ചു.കുടുംബശ്രീ സംരംഭക യൂണിറ്റ് ആരംഭിച്ചു.തൊഴിലുറപ്പു പദ്ധതയിൽ ഉൾപ്പെടുത്തി നവീന രീതിയിൽ തൊഴുത്ത് ,വേസ്റ്റ്ടാങ്ക് തുടങ്ങിയവ നിർമിച്ച് നല്കുന്നു.
ഐ എം കെ യിൽ മികച്ച രീതിയിൽ സി എഫ് എൽ ടി എസ് നടത്തുന്നു , റോഡുകൾ, തെരുവ് വിളക്ക്, ഭവനനിർമാണം, പട്ടിക ജാതി വികസന പദ്ധതി,ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾ, ശിശു വികസന പദ്ധതി തുടങ്ങിയവ മികവോടെ നടത്താൻ സാധിച്ചുവെന്ന് പ്രസിഡൻ്റ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിൽ വാർദ്ധക്യത്തിൽ എത്തി നിൽക്കുന്നവർക്ക് പകൽ വീട്, ആധുനിക ഓട്ടോ അനലൈസർ തുടങ്ങിയവ വികസന പ്രവർത്തനങ്ങളിൽ കുന്ദമംഗലം പഞ്ചായത്ത് നടത്തി.തനത് ഫണ്ടിൽ നിന്നും 22 ലക്ഷം ചിലവിൽ ഫ്രണ്ട് ഓഫീസ് നവീകരിച്ചു.വാർത്താ സമ്മേ ളനത്തിൽപഞ്ചായത്ത് പ്രസിഡൻ്റ് ലീന വാസുദേവ്, വൈസ് പ്രസിഡൻ്റ് കെ.പി കോയ, സെക്രറട്ടറി കെ.പിഎം നവാസ്, ക്ഷേമകാര്യയ സ്റ്റാൻ്റിംഗ് ടി കെ.ഹിതേഷ് കുമാർ ,വികസന കമ്മിറ്റി ചെയർപേഴ്സൺ ആസിഫ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ് ബിജ ഷക്കീർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

