Entertainment

അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബിനെതിരെ ഹിന്ദുസേന പരാതി നല്‍കി

അക്ഷയ് കുമാറിന്‍റെ റിലീസിനൊരുങ്ങിയ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെ ഹിന്ദു ജനജാഗ്രതിക്ക് പിന്നാലെ ഹിന്ദുസേനയും രംഗത്തെത്തി. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നല്‍കുകയും ചെയ്തു.

ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദുസേന ഉന്നയിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രകാശ് ജാവ്ദേകറിന് അയച്ച പരാതിയില്‍ ഹിന്ദുസേന ആവശ്യപ്പെട്ടു.സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിന് പുറമെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് തീവ്രഹിന്ദു സംഘടനകളുടെ മറ്റൊരു ആരോപണം. ചിത്രത്തില്‍ അക്ഷയ് കുമാറിന്‍രെ കഥാപാത്രത്തിന്‍റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ. ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ഹിന്ദുസേന പറയുന്നത്.

നവംബര്‍ 9ന് ചിത്രം ഡിസ്നി – ഹോട്‍സ്റ്റാറില്‍ ഒടിടി റിലീസ് ചെയ്യാനിരിക്കെയാണ് പരാതിയും ബഹിഷ്കരണാഹ്വാനവും ഉയരുന്നത്. 2011ല്‍ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!