Trending

കോഴിക്കോട് മുൻ മേയറും സി.പി.എം ജില്ലാക്കമ്മറ്റി അംഗ വുമായ ‘സ: എം.ഭാസക്കരേട്ടൻ അന്തരിച്ചു

മുൻ മേയറും സി.പി.എം നേതാവുമായ എം.ഭാസ്കരൻ അന്തരിച്ചു

കോഴിക്കോട് >: മുൻ മേയറും സി.പി.എം നേതാവുമായ എം.ഭാസ്കരൻ(80) അന്തരിച്ചു. കുറച്ചു നാളായി കരൾ രോഗ ബാധിതനായിരുന്നു. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് ശനിയാഴ്ച കോഴിക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെ മരിക്കുകയായിരുന്നു.

സുമതിയാണ് ഭാര്യ.

2005 മുതൽ 2010 വരെ കോഴിക്കോട് മേയറായിരുന്നു. കാരപ്പറമ്പ് സ്വദേശിയായ ഭാസ്കരൻ നിലവിൽ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. സഹകരണ ആശുപത്രി മുൻ ചെയർമാനുമാണ്.

റബ്കോ വൈസ് ചെയർമാനുമായിരുന്നു. നാലുതവണ കോർപറേഷൻ കൗൺസിലറായും സേവനം അനുഷ്ഠിച്ചു. കോർപറേഷൻ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.

വരുൺ ഭാസ്കർ, സിന്ധു എന്നിവരാണ് മക്കൾ.

മരുമക്കൾ : സഹദേവൻ, സുമിത

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!