കുന്ദമംഗലം: കുന്ദമംഗലം കൊടുവള്ളി നിയോജകമണ്ഡലങ്ങളിലെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ റോഡ് പ്രവൃത്തികളുടെ അവലോകന യോഗം തിരുവനന്തപുരത്തുള്ള കിഫ്ബി ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്നു. പ്രവൃത്തികളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
വിശദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥതല യോഗം ഒക്ടോബര്‍ 25ന് ചേരും. ഭരണാനുമതി ലഭ്യമാക്കുന്നതിന് ബാക്കിയുള്ള പദ്ധതികള്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നവംബര്‍ രണ്ടാം വാരത്തില്‍ ചേരുന്ന കിഫ്ബി ബോര്‍ഡ് യോഗത്തിന്റെ പരിഗണനക്കായി സമര്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എം.എല്‍.എമാരായ അഡ്വ. പി.ടി.എ റഹീം, കാരാട്ട് റസാഖ്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എം അബ്രഹാം, അഡീഷനല്‍ സെക്രട്ടറി കെ.എ ഷൈല, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍ സിന്ധു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ ബിനീഷ്, കിഫ്ബി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.