global News

ലോക സമാധാനം നീണാൾ വാഴട്ടെ; ഇന്ന് ലോക സമാധാന ദിനം

ഇന്ന് ലോക സമാധാന ദിനം. ഇത്തവണ ലോക സമാധാന ദിനം ആചരിക്കുന്നത് . റഷ്യയും ഉക്രയിനും പോലെയുള്ള രാജ്യങ്ങൾ യുദ്ധത്തിൽ എർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ്. ജനാധിപത്യത്തിന്റെയും മനുഷ്യരാശിയുടെയും നിലനിൽപ്പ് തന്നെ സമാധാനത്തിൽ ഊന്നിയാണ്.

1981ലാണ് ലോക സമാധാന ദിനമായി ആചരിക്കാനുള്ള തീരുമാനം ഐക്യരാഷ്ട്ര സംഘടന കൈകൊള്ളുന്നത്. 1982 മുതൽ ഈ ദിനം നിലവിൽ വരികയും ചെയ്തു. യുഎൻ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ സമാധാന മണി മുഴക്കികൊണ്ടാണ് ഈ ദിനം ഉത്ഘാടനം ചെയ്യപ്പെടുന്നത്. “സമ്പൂർണ ലോക സമാധാനം നീണാൾ വാഴട്ടെ” എന്ന് എഴുതിയിരിക്കുന്ന ലിഖിത രൂപം സമീപത്ത് കാണാൻ കഴിയും.

കേവലം യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല സമാധാനം. മെച്ചപ്പെട്ട ജീവിത നിലവാരത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യത്തിലാണ് ഒരു വ്യക്തിക്ക് സമാധാനമായി ജീവിക്കാൻ കഴിയുക. സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ആശയങ്ങൾ ജീവിതത്തിൽ ലഭിക്കുമ്പോഴേ സമാധാനം പ്രാപ്തമാവുകയുള്ളൂ. എന്നാൽ ലോകമഹായുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ജനത എന്ന നിലയിൽ നമ്മുടെ അടിയന്തര ശ്രമം യുദ്ധമില്ലാത്ത ലോകത്തിന് വേണ്ടി കൂടിയാകണം. Actions for peace: Our ambition for the #GlobalGoals എന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സമാധാന ദിനം ആചരിക്കപ്പെടുന്നത്. സമാധാനം പിന്തുടരുന്നതിന് ലോകത്തെ പ്രേരിപ്പിച്ച ബുദ്ധനും ഗാന്ധിക്കും ജന്മം കൊടുത്ത നാടാണ് ഇന്ത്യ. നമ്മുടെ ഭരണഘടനയും ലോക സമാധാനത്തിന് ആഹ്വാനം ചെയ്യുന്നു. ഈ ദിനം സമാധാനത്തിന്റെ സന്ദേശം ഓരോ മനുഷ്യരിലും എത്തിക്കാൻ നമുക്കും പ്രയത്നിക്കാം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!