സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം ഓണ്‍ലൈനില്‍ ലഭ്യമാകാനൊരുങ്ങുന്നു.സെപ്തംബർ 27 മുതൽ ഭരണഘടനാ ബെഞ്ചിന്റെ എല്ലാ നടപടികളും സുപ്രിംകോടതി അതിന്റെ വെബ്‌സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചുചേര്‍ത്ത ജഡ്ജിമാരുടെ സമ്പൂര്‍ണ യോഗത്തിലാണ് ഏകകണ്ഠ തീരുമാനം.ആദ്യഘട്ടത്തിൽ യൂട്യൂബിലൂടെ ആകും ലൈവ് സ്ട്രീമിങ്. നിലവില്‍ ഗുജറാത്ത്, കര്‍ണാടക, പട്‌ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികള്‍ നിലവില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.നിലവില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണമുള്‍പ്പെടെയുള്ള സുപ്രധാന കേസുകളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ബോറ സമുദായത്തിന്റെ അവകാശം, ഭോപ്പാല്‍ വാതക ദുരന്തത്തിലെ നഷ്ടപരിഹാരം, അഖിലേന്ത്യാ ബാര്‍ പരീക്ഷാ കേസ്, തുടങ്ങിയവയാണ് നിലവില്‍ പരിഗണിക്കുന്ന കേസുകളില്‍ ചിലത്.ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗരാവകാശങ്ങൾ അനുസരിച്ച് കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗിന് അനുകൂലമായി 2018-ൽ സുപ്രിംകോടതി വിധിച്ചിരുന്നെങ്കിലും അത് നടപ്പാക്കിയിരുന്നില്ല.
ഇനി ലൈവായി കാണാം സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ ലൈവ് സ്ട്രീമിങ് ചൊവ്വാഴ്ച മുതല്‍

