കോണ്‍ഗ്രസ് ദേശിയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിക്കാനില്ലെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതവുമായ അശോക് ഗെലോട്ട് മത്സരിച്ചേക്കാൻ സാധ്യത.മത്സരത്തിന് കൂടുതല്‍ ഉപാധികള്‍ മുന്‍പോട്ട് വച്ച് ഹൈക്കമാന്‍ഡിനെ അശോക് ഗലോട്ട് സമ്മര്‍ദ്ദത്തിലാക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനവും, പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒന്നിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണം അതല്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന നിലപാടാണ് ഗെലോട്ടിന്‍റേത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ അനുവദിക്കില്ലെന്ന മുൻ നിലപാട് തന്നെയാണ് ഇപ്പോഴും അദ്ദേഹം ആവർത്തിക്കുന്നത്. എംഎല്‍എമാരുമായി ചേര്‍ന്ന പ്രത്യക യോഗത്തില്‍ താന്‍ എന്നും പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്നെന്നും നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ഗെലോട്ട് പറഞ്ഞതായാണ് മനസിലാക്കുന്നത്. ഇന്ന് ഡല്‍ഹിയിലെത്തി ഗെലോട്ട് സോണിയയെ കണ്ടേക്കും. ശേഷം കേരളത്തിലെത്തി രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. രാഹുല്‍ മത്സരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ബോധ്യപ്പെടുത്താനാണ് കേരളത്തിലേക്കുള്ള ഗലോട്ടിന്റെ വരവ്.ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുലുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കാണ് അദ്ദേഹമെത്തുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടും. രാഹുല്‍ സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ പാര്‍ട്ടി പറയുന്ന പോലെ താന്‍ ചെയ്യുമെന്നും ഗഹ്‌ലോത് എംഎല്‍എമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ ഇല്ലെങ്കിൽ ഗെലോട്ട് മത്സരിച്ചേക്കാൻ സാധ്യത;മുഖ്യമന്ത്രി പദം വിട്ട് അധ്യക്ഷനാകാനില്ല
