കോവിഡ് ഇന്ത്യയിൽ 55 ലക്ഷത്തിലേക്ക്. ഇതോടെ കോവിഡ് ബാധിതരുടെ മൊത്തം എണ്ണം 54,87,581 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറില് 1130 പേര്‍ മരണപ്പെട്ടു. ഇതോടെ മരണം 87,882 ആയി ഉയര്‍ന്നതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പത്ത് ലക്ഷത്തിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 10,03,299 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 43,96,399 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

