News

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ആശുപത്രി ജീവനക്കാര്‍ നിരുത്തരവാദപരമായി പെരുമാറുന്നതിനെതിരെ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം പനി ബാധിച്ച് അവശനായ ബാലന് ചികിത്സ നിഷേധിച്ചിരുന്നു.തുടര്‍ന്ന് കുട്ടിയുടെ പിതാവ് ഷൈജല്‍ ഉള്ളിയേരി വിഷയം ഫേസ് ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. ആയതിന്റെ പേരില്‍ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി എന്ന പേരില്‍ ഇദ്ധേഹത്തിനെതിരെ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കുകയും ജയില്‍ അടക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഷൈജില്‍ എന്ന പൗരന് മനുഷ്യത്വ രഹിതമായ നടപടിയാണ് ഇതില്‍ കൂടി അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ഇത് കടുത്ത മനുഷ്യവകാശ ലംഘനവും കടുത്ത അനീതിയുമാണ് വിഷയത്തില്‍ ഉടന്‍ തന്നെ ഇടപെടണമെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടി ശക്തമായ നിയമ നടപടികള്‍ കൈകൊള്ളണമെന്നും പരാതിയില്‍ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!