സ്‌കോൾ കേരള മുഖേന 2019-21 ബാച്ചിലേക്കുളള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി സെപ്തംബർ 30 വരെ പ്രൈവറ്റ് വിഭാഗത്തിൽ പ്രവേശനം നേടുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0471-2342950, 2342271, 2342369 എന്നീ നമ്പറുകളിലും ജില്ലാ കേന്ദ്രങ്ങളിലും ലഭിക്കും.