International News

വ്‌ലാഡിമിര്‍ പുടിന്റെ ‘തലച്ചോറായ’ അലക്‌സാണ്ടര്‍ ഡഗിനെതിരെ വധശ്രമം; സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മകള്‍

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ വിശ്വസ്തന്റെ മകള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പുട്ടിന്റെ വിശ്വസ്തനായ അലക്‌സാണ്ടര്‍ ഡഗിന്റെ മകള്‍ ഡാരിയ ഡഗിനയാണ് മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. ഇവര്‍ മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്യുകയായിരുന്നു. യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണ തന്ത്രങ്ങള്‍ മെനയുന്നത് അലക്‌സാണ്ടര്‍ ഡഗിനാണെന്നാണു കരുതുന്നത്. ശനിയാഴ്ച മോസ്‌കോ നഗരത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്.

അലക്‌സാണ്ടര്‍ ഡഗിനും മകള്‍ ഡാരിയ ഡഗിനയും പൊതുപരിപാടിക്കു ശേഷം ഒരു വാഹനത്തില്‍ മടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അലക്‌സാണ്ടര്‍ ഡഗിന്‍ മറ്റൊരു വാഹനത്തില്‍ കയറിപ്പോയി. ഇതിനു പിന്നാലെയാണു സ്ഫോടനമുണ്ടായതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെയാണു സ്‌ഫോടനമുണ്ടായതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അലക്സാണ്ടര്‍ ഡഗിനെയാണോ അക്രമികള്‍ ലക്ഷ്യം വച്ചതെന്ന കാര്യം വ്യക്തമല്ല.

ഡാരിയ സ്വന്തമായാണ് കാര്‍ ഓടിച്ചിരുന്നതെന്നും സ്ഫോടനത്തിനു പിന്നാലെ കാറില്‍ തീപടര്‍ന്നതായും വിവരമുണ്ട്. സ്ഫോടനമുണ്ടായ കാര്യം റഷ്യന്‍ ഭരണകൂടവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എഴുത്തുകാരനായ അലക്സാണ്ടര്‍ ഡഗിനെ ‘പുട്ടിന്റെ തലച്ചോറ്’ എന്നാണു പറയുന്നത്. ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെ യുദ്ധ തന്ത്രങ്ങള്‍ ഡഗിന്റെയാണെന്നാണ് കരുതുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!