കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. പൊതുറാലികളും യോഗങ്ങളും അനുവദിക്കും. സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചരണത്തിന് അഞ്ച് പേരേ മാത്രമേ അനുവദിക്കൂ. എല്ലാ വോട്ടര്‍മാര്‍ക്കും ഗ്ലൗസ് നല്‍കുമെനന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കി. വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.
എല്ലാ ബൂത്തുകളിലും തെര്‍മ്മല്‍ സ്‌കാനറും സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യവും ഉറപ്പാക്കണം. ഒരു പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം 1000 ആയി ചുരുക്കിയിട്ടുണ്ട്.