തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു.
കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാനുള്ള സമയപരിധിയും 25 വരെ നീട്ടി. ഇതിനനുസൃതമായി പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഈ മാസം 24ന് പ്രസിദ്ധീകരിക്കാനിരുന്ന ട്രയൽ അലോട്ട്മെൻറ് സെപ്റ്റംബർ അഞ്ചിനായിരിക്കും പ്രസിദ്ധീകരിക്കുക. സെപ്റ്റംബർ ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന ആദ്യ അലോട്ട്മെൻറ് 15ന് പ്രസിദ്ധീകരിക്കും. 4.76 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിച്ചത്.

