Entertainment News

ആക്ഷനും പ്രണയവുമായി ലൈഗര്‍;മാസായി രമ്യ കൃഷ്ണനും, ട്രെയിലർ

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന പുതിയ ചിത്രം ലൈഗറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.ബോക്സിങ്ങിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം വിജയ് ദേവെരകൊണ്ടയുടെ കരിയറിലെ മികച്ച ചിത്രമാകുമെന്ന് ഉറപ്പ് നൽകുകയാണ് ട്രെയിലർ. നടി രമ്യ കൃഷ്ണന്റെ മാസ് അഭിനയവും ട്രെയിലറിൽ കാണാം. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും മൊഴി മാറ്റി എത്തും. നടൻ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. മാസും ക്ലാസും ചേർന്ന പെർഫോമൻസ് എന്നാണ് ട്രെയിലറിന് പൊതുവായി ലഭിക്കുന്ന പ്രതികരണം. ബോളിവുഡ് നടി അനന്യ പാണ്ഡേ നായികയായി എത്തുന്നു. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈന്‍. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗര്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!