ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കോവിഡ് ബാധിച്ചു. 36,977 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി 4.07 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ രോഗവ്യാപന നിരക്ക് 2.27 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 30 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്.
അതേസമയം, മരണസംഖ്യയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. 3,998 പേര്‍ക്കാണ് ഇന്നലെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 4.18 ലക്ഷമായി ഉയര്‍ന്നു.
34.25 ലക്ഷം വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ചൊവ്വാഴ്ച വിതരണം ചെയ്തത്. 40 കോടിയിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. 16,848 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.