സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഫോര്‍ട്ട്കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്. ജൂണ്‍ 19-ന് കുവൈറ്റില്‍ നിന്നെത്തിയ ഹാരിസ് പ്രമേഹ രോഗിയായിരുന്നു. ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 46 ആയി.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണംകുടി; ഇതോടെ മരണം 46 ആയി

