Trending

കോവിഡ് 19 വ്യാപനം കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Coronavirus disease 2019 (COVID-19) - Symptoms and causes - Mayo ...

കോഴിക്കോട് ജില്ലയിൽ കൊറോണ വൈറസ് വ്യാപിക്കുന്നതായും രോഗം സ്ഥിരീകരിക്കപെട്ട ഭൂരിഭാഗം പേരിലും അത് സമ്പർക്കം വഴി പകർന്നതാണെന്ന് ബോധ്യപെട്ട സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിരോധനങ്ങളും നിയന്ത്രണങ്ങളും രോഗം വ്യാപിക്കുന്നത് തടയാൻ ആവിശ്യമെന്ന് കാണുന്നു. കൂടാതെ രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണുന്നില്ല എന്നതും ഗൗരവമായി കാണേണ്ടതാണ്. ഈ സാഹചര്യത്തിൽ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 26, 30, 34 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുത്തരാവാകുന്നു.

ഇനി ഒരുത്തരവുണ്ടാകുന്നത് വരെ ജില്ലയിലെ എല്ലാ വിധ കൂടിചേരലുകളും യോഗങ്ങളും നിരോധിച്ചിരിക്കുന്നു.

റോഡുകളിലും വഴിയോരങ്ങളിലുമുള്ള യോഗങ്ങൾക്കും നിരോധനം ബാധകമാണ്.

ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യുന്നതും കോവിഡ് പരിശോധനകൾക്കു വിധേയരാക്കുന്നതുമാണ്.

ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറെന്ററുകളിലും ഭക്ഷണ ശാലകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. പാഴ്സലുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.

ജോലിക്കും മറ്റു കാര്യങ്ങൾക്കുമായി വീട് വിട്ടു പുറത്തു പോകുന്നവർ ആവശ്യം നിറവേറ്റി കഴിഞ്ഞാലുടൻ തിരിച്ചെത്തേണ്ടതാണ്.

എല്ലാ ഔദ്യോഗിക യോഗങ്ങളും വീഡിയോ കോൺഫറൻസിംഗ് വഴി മാത്രം നടത്തേണ്ടതാണ്.

മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും കർശന നിയന്ത്രണത്തോടെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. എല്ലാം മാർക്കറ്റുകളും മാളുകളും നിയന്ത്രിത മേഖലകളായിരിക്കും.

മാർക്കറ്റുകളിലും മാളുകളിലും സാമൂഹിക അകലം പാലിക്കേണ്ടതാണ്. തെർമൽ സ്ക്രീനിംഗ് സാനിറ്റൈസർ എന്നിവ നിർബന്ധമാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഷോപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

വിവാഹവും അതിനോടനുബന്ധിച്ച ചടങ്ങുകളിലും ആകെ പങ്കെടുക്കുന്നവർ 20 ൽ കൂടാൻ പാടില്ല. പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.

മരണാനന്തര ചടങ്ങുകളിൽ 20 പേരിലധികം ആളുകൾ പങ്കെടുക്കാൻ പാടില്ല. പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.

വിവാഹം/മരണാനന്തര ചടങ്ങുകൾ വാർഡ് RRT കളെ അറിയേണ്ടതും, നിയന്ത്രിത തോതിലുള്ള ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കുന്നുവെന്ന്. RRT കൾ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. ഈ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വിവാഹ മരണ സർട്ടിഫിക്കറ്റുകൾ നൽകേണ്ടത്.

ആരാധനാലയങ്ങളിൽ ഒരേസമയം 20 പേരെ മാത്രമേ അനുവദിക്കാൻ പാടുള്ളൂ. 65 വയസിനു മുകളിൽ പ്രായമുള്ളവരും, 10 വയസ്സിൽ താഴെയുള്ളവരും പ്രവേശിക്കാൻ പാടില്ല. ഇവിടെ എത്തുന്ന ഭക്തർക്ക് കൃത്യമായ തെർമൽ സ്ക്രീനിംഗ് നടത്തേണ്ടതും ഇവർ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതും, കൂടാതെ ആരാധനാലയങ്ങളിൽ എത്തുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കേണ്ടതും,
ക്വാറന്റൈനിലുള്ളവരോ അവരോടൊപ്പം താമസിക്കുന്നവരോ, ട്രാവൽ ഹിസ്റ്ററി ഉള്ളവരോ ആരും തന്നെ ആരാധനാലയങ്ങളിൽ എത്തുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ആരാധനാലയ മേധാവിയുടെ ചുമതലയാണ്. ആരാധനക്ക് എത്തുന്നവർ തമ്മിൽ ചുരുങ്ങിയത് ആറടിയെങ്കിലും എങ്കിലും അകലം പാലിക്കേണ്ടതാണ്. ആരാധനാലയങ്ങളിൽ പ്രാർത്ഥനക്കെത്തുന്നവർ ഉപയോഗിക്കാനുള്ള പായകളും, ടവ്വലുകളും അവരവരുടെ വീടുകളിൽനിന്ന് കൊണ്ടുവരേണ്ടതും തിരിച്ചു കൊണ്ടു പോകേണ്ടതുമാണ്. ഇത്തരം പായകളും, ടവ്വലുകളും പൊതുവായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടതാണ്.

ഇനി ഒരുത്തരവുണ്ടാകുന്നത് വരെ
കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യവസ്തുക്കളുടെ കടകൾക്കും (മാളുകള്‍ , സൂപ്പര്‍മാര്‍ക്കറ്റുകള്‍ ,ഷോപ്പിംഗ് മാളുകള്‍ എന്നിവ ഒഴികെ) മെഡിക്കല്‍ ഷോപ്പുകൾക്കും മാത്രമേ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളൂ.വൈദ്യസഹായത്തിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്രചെയ്യാന്‍ പാടുള്ളതല്ല.

കണ്ടെയിന്‍മെന്‍റ് സോണുകളുടെ അകത്തേക്കും പുറത്തേക്കും ജനങ്ങളുടെ യാത്രകൾ അനുവദനീയമല്ല. വൈദ്യസഹായത്തിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കും മാത്രമേ ഇളവനുവദിക്കുകയുള്ളു. അവശ്യ സർവ്വീസായി പ്രഖ്യാപിച്ചിട്ടില്ലാത്ത വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക്, ഓഫീസ് മേലധികാരി സ്പെഷ്യൽ കാഷ്വൽ ലീവ് നൽകണം.

അന്തർജില്ലാ യാത്രകൾ നടത്തുന്നവർ വാർഡ് RRT യെ അറിയിച്ചിരിക്കേണ്ടതാണ്. ഇത്തരം യാത്രകൾ മറ്റു ജില്ലകളിലെ കണ്ടെയിന്‍മെന്‍റ് സോണിലേക്ക് ആവാതിരിക്കാനും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്താനും ഇത് അത്യാവശ്യമാണ്.ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യുന്നതും കോവിഡ് പരിശോധനകൾക്കു വിധേയരാക്കുന്നതുമാണ്.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൺട്രോൾ റൂമിൽ താഴെപ്പറയുന്ന ടീമുകൾ ഉണ്ടായിരിക്കേണ്ടതാണ്.

Safe Travel, Safe Quarantine, Support & Care, Contact Tracing Team.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 50 മുതൽ 100 വരെയുള്ള രോഗികളെ ചികിത്സിക്കാനുള്ള FLTC കൾ അടിയന്തിരമായി ഒരുക്കേണ്ടതാണ്.

പ്രധാന മാർക്കറ്റുകൾ സ്ഥിതിചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചരക്ക് വാഹനങ്ങളുടെ ഡ്രൈവർമാർക്കായി പ്രത്യേക കൊറോണ കെയർ സെന്ററുകൾ
സജ്ജീകരിക്കേണ്ടതാണ്. യാത്രയുടെ ഇടവേളകളിൽ ഇത്തരം വാഹനങ്ങളിലെ ജോലിക്കാർ സ്വന്തം വീടുകളിൽ പോകുന്നത് രോഗവ്യാപനത്തിന് ഇടയാവുന്നതിനാലാണിത്.

രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ രാത്രി കർഫ്യു കർശനമായി നടപ്പിലാക്കാൻ പോലീസ് നടപടികൾ സ്വീകരിക്കേണ്ടതാണ്.

ജില്ലയിലെ തീരപ്രദേശങ്ങൾ സംബന്ധിച്ച് മുൻപ് നൽകിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. കോവിഡ് പരിശോധന നടത്തിയിട്ടുള്ളവർ പരിശോധനാ ഫലം വരുന്നത് വരെ നിരീക്ഷണത്തിൽ കഴിയണം.

ആന്റിജൻ പരിശോധനയിൽ നെഗറ്റീവായവരും 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!