International Trending

ഇറാന്റെ മിസൈല്‍ ആക്രമണം; ഇസ്രായേല്‍ ആഭ്യന്തര മന്ത്രിയുടെ വീട് ഭാഗികമായി തകര്‍ന്നു

തെല്‍ അവിവ്: വടക്കന്‍ ഇസ്രായേലിലെ ഹൈഫക്ക് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ ആഭ്യന്തര മന്ത്രി മോഷെ അര്‍ബെലിന്റെ വീട് ഭാഗികമായി തകര്‍ന്നു. വീഡിയോ ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ടു. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ തുറമുഖവും നാവിക താവളവും ഹൈഫയിലാണ്.

ഹൈഫയില്‍ നടന്ന ആക്രമണത്തില്‍ ഒരു ചര്‍ച്ചിനും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണം നടക്കുമ്പോള്‍ പുരോഹിതന്മാര്‍ പള്ളിയില്‍ ഉണ്ടായിരുന്നുവെന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഹൈഫയിലെ ഇസ്രായേലിന്റെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇറാന്‍ മുമ്പ് ആക്രമിച്ചിരുന്നു.

മിസൈല്‍ ആക്രമണത്തിന് പിന്നാലെ മധ്യ ഇസ്രായേലിലെ ഒരു നാല് നില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തീപിടിത്തമുണ്ടായി. ചിലര്‍ പരിക്കേറ്റിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ബെന്‍ ഗുരിയോണ്‍ വിമാനത്താവളവും ആക്രമിച്ചതായി ഇറാനിയന്‍ റവലൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇതിനിടെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലും ഇസ്ഫഹാനിലും വ്യാപക ആക്രമണം തുടരുന്നതായി ഇസ്രായേല്‍ അവകാശപ്പെട്ടു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!