തീറ്റപ്പുൽ കൃഷി പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 23 ന് രാവിലെ 10 മണി മുതൽ 5 മണി വരെ തീറ്റപ്പുൽ കൃഷി പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
9188522713, 0491- 2815454 എന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൊയിലാണ്ടി താലൂക്കിൽ സ്ഥിരതാമസക്കാരായ വ്യക്തികള്‍, അധ്യാപകർ (റിട്ടയേഡ് ഉള്‍പ്പെടെ) റിട്ടയേഡ് ഗവ. ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാർ, അങ്കണവാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, എം.എസ്.ഡബ്ല്യൂ / നിയമ വിദ്യാര്‍ത്ഥികള്‍, മറ്റ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ് പ്രവര്‍ത്തകര്‍, മൈത്രീ സംഘം പ്രവര്‍ത്തകര്‍, മറ്റ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവർക്ക് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാം. വളണ്ടിയര്‍മാര്‍ക്ക് ശമ്പളമോ അലവന്‍സോ ലഭിക്കുന്നതല്ല. താലര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം കൊയിലാണ്ടി കോടതിയില്‍ പ്രവര്‍ത്തിക്കുന്ന താലുക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസിൽ ജൂലൈ അഞ്ചിനകം നേരിട്ടോ തപാലിലോ എത്തിക്കണമെന്ന് ചെയർമാൻ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്ജിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. https://app.sreccin/register എന്ന ലിങ്കിലൂടെ ആപ്പിക്കേഷന്‍ ഓണ്‍ലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂണ്‍ 30. കൂടുതൽ വിവരങ്ങൾക്ക് : 9048110031, 8075553851
ഹിന്ദി അധ്യാപക പരിശീലനം
പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ അധ്യാപക കോഴ്സിന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ സെന്ററിലെ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബി എ ഹിന്ദി പാസായവർക്കും അപേക്ഷിക്കാം. പട്ടികജാതി,പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. അവസാന തിയ്യതി : ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് : 04734296496, 8547126028 ൽ ബന്ധപ്പെടുക.
ടെണ്ടർ ക്ഷണിച്ചു
2023-24 സാമ്പത്തിക വർഷത്തിൽ ഐ സി ഡി എസ് അർബൻ 3 കോഴിക്കോട് ഓഫീസിന് കീഴിലെ അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തിയ്യതി : ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് : 0495 2461197