ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ നടപടിയുമായി ശിവസേന.പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് എന്ന പദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റിയതിന് പകരം അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബിജെപി അനുകൂല നിലപാടിന്റെ അടിസ്ഥാനത്തിലാണ് ശിവസേനയുടെ നടപടി.തൊട്ടുപിന്നാലെ ഞങ്ങള്‍ ഉറച്ച ശിവസൈനികരാണെന്നും അധികാരത്തിനായി ചതിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.’ഞങ്ങള്‍ ബാല്‍താക്കറെയുടെ അടിയുറച്ച ശിവസൈനികരാണ്. ബാലസാഹെബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. ബാലാസാഹെബിന്റെ തത്വങ്ങളും ശിക്ഷണങ്ങളും കാരണം അധികാരത്തിനായി ഒരിക്കലും വഞ്ചിച്ചിട്ടില്ല, വഞ്ചിക്കുകയുമില്ല’ ഷിന്‍ഡെ ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡി സഖ്യത്തിന് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായത്.മഹാരാഷ്ട്ര മന്ത്രികൂടിയായ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 20-ന് മുകളില്‍ ശിവസേന എംഎല്‍എമാര്‍ ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ച നക്ഷത്ര ഹോട്ടലില്‍ തമ്പടിച്ചിരിക്കുകയാണ്.