നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.എന്നാൽ ഇത്തരം വാർത്തകൾ പരത്തുന്നത് നാഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള മുൻഭാര്യയും നടിയുമായ സാമന്തയുടെ പി.ആർ ടീമാണെന്ന് തരത്തിലും നടന്റെ ആരാധകർ പറഞ്ഞെന്ന തരത്തിൽ ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ഇപ്പോൾ സാമന്ത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് ഇത്തരം പ്രചാരങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി പറയുന്നത്. പെൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ. എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചത്
Rumours on girl – Must be true !!
— Samantha (@Samanthaprabhu2) June 21, 2022
Rumours on boy – Planted by girl !!
Grow up guys ..
Parties involved have clearly moved on .. you should move on too !! Concentrate on your work … on your families .. move on!! https://t.co/6dbj3S5TJ6

