information News

അറിയിപ്പുകൾ

വെള്ളന്നൂരും ചൂലൂരും ചാത്തമംഗലത്തോടു ചേര്‍ത്തു

കോഴിക്കോട് താലൂക്കില്‍ ഉള്‍പ്പെട്ട പൂളക്കോട് വില്ലേജിലെ വെള്ളന്നൂര്‍ അംശം പൂര്‍ണ്ണമായും ചൂലൂര്‍ ദേശത്തിന്റെ 1 മുതല്‍ 38വരെയും 41, 144 മുതല്‍ 150 വരെയും 152 മുതല്‍ 174 വരെയും 198 മുതല്‍ 237 വരെയുമുള്ള പ്രദേശങ്ങളും ചാത്തമംഗലം വില്ലേജിനോട് കൂട്ടിച്ചേര്‍ത്ത് 2021 ഫെബ്രുവരി 19ലെ 827 വാല്യം 10 പ്രകാരമുള്ള ഗസറ്റ് വിജ്ഞാപന പ്രകാരം ഉത്തരവായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വിജ്ഞാപനപ്രകാരമുള്ള മാറ്റങ്ങള്‍ ജൂണ്‍ 28 മുതല്‍ നിലവില്‍ വരും. കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജൂണ്‍ 28 മുതല്‍ ചാത്തമംഗലം വില്ലേജില്‍ നിന്നാണ് ലഭിക്കുക.

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി – 24 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ്വര്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂണ്‍ 24 വരെ ദീര്‍ഘിപ്പിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പാസായിരിക്കണം. പട്ടികജാതി,പട്ടികവര്‍ഗ്ഗ,മറ്റര്‍ഹവിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും.
ഒ.ബി.സി,എസ്.ഇ.ബി.സി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപക്ക് നേരിട്ടും 135 രൂപ മണി ഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, സി-ആപ്റ്റ്, നെല്ലിക്കോട് സ്‌ക്കൂള്‍ ബില്‍ഡിംഗ്, ടി.പി ശങ്കരന്‍ റോഡ്, ചേവായൂര്‍ (പി.ഒ), കോഴിക്കോട് എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും. ഫോണ്‍ 0495 2356591.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ല വനിത ശിശുവികസന ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ന് രാവിലെ 11 മണി. ‘വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടര്‍’എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം. ഫോണ്‍ – 0495-2370750.

വാസ്തുശാസ്ത്രത്തില്‍ ഹസ്വകാല കോഴ്സ്

സാംസ്‌കാരിക വകുപ്പിനു കീഴില്‍ ആറന്മുളയിലെ വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹസ്വകാല കോഴ്സ് ആരംഭിക്കുന്നു. യോഗ്യത : ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് നിര്‍മ്മാണ എഞ്ചിനീയറിംഗ്. ആകെ 30 സീറ്റുകളാണുള്ളത്. കോഴ്സ് ഫീസ് 25000 രൂപയും ജി.എസ്.ടിയും. കോഴ്‌സ് കാലാവധി നാലു മാസം. ജൂലൈ 15 വരെ അപേക്ഷിക്കാം. അപേക്ഷഫോം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും അയക്കാം. വിലാസം- എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട 689533. ഫോണ്‍ : 0468-2319740, 9847053294, 9947739442.

പരിമിത ബുദ്ധിയുള്ള കുട്ടികള്‍ക്ക്
ഒരു കോടി രൂപയുടെ പഠനോപകരണങ്ങള്‍

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിന് ഒരു കോടി രൂപയുടെ പഠനകിറ്റുകള്‍ നല്‍കുമെന്ന് സമഗ്രശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സി.ഡി.എം.ആര്‍.പി പ്രോജക്ടിന്റെയും സെക്കന്ദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഇന്റലക്ച്വല്‍ ഡിസെബിലിറ്റീസിന്റെയും
സഹായത്തോടെയാണ് പഠനകിറ്റുകള്‍ വിതരണം ചെയ്യുന്നത്.

കുട്ടികളുടെ പ്രായം, പരിമിതിയുടെ തീവ്രത എന്നിവയ്ക്കനുസരിച്ച് തയ്യാറാക്കിയ നാലു വ്യത്യസ്ത തരം പഠനോപകരണ കിറ്റുകളാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വീടുകളില്‍നിന്ന് പരിശീലനം നല്‍കുവാന്‍
സഹായകരമായ ഇരുപത്തിരണ്ടോളം പരിശീലന സഹായ ഉപകരണങ്ങള്‍ ഓരോ കിറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കായികക്ഷമത, സംസാരം, ശ്രദ്ധ, ഏകാഗ്രത, ആശയവിനിമയശേഷി, സാമൂഹിക നൈപുണി എന്നിവ വികസിപ്പിക്കുന്നതിന് സഹായകരമായ ഓരോ കിറ്റിനും ഏതാണ്ട് പതിനായിരം രൂപയാണ് വിലവരുന്നത്. പഠനകിറ്റുകളുടെ വിതരണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജൂണ്‍ 28ന് വൈകീട്ട് നാല് മണിയ്ക്ക് നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ നിര്‍വഹിക്കും.

കോവിഡ് ആശ്വാസ ധനസഹായം

ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ (മേജര്‍ ഫാക്ടറി, മൈനര്‍ ഫാക്ടറി സഹകരണ സ്ഥാപനങ്ങള്‍, കമ്പനി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമല്ലാത്ത മോട്ടോര്‍ തൊഴിലാളികള്‍, ഹോസ്പിറ്റലുകള്‍) തൊഴിലാളികള്‍ക്ക് 1,000 രൂപ കോവിഡ് ആശ്വാസ ധനസഹായം നല്‍കുന്നു. ഈ ബോര്‍ഡില്‍ അംശദായം ഒടുക്കുന്ന സ്ഥാപനങ്ങളിലെ സ്ഥാപന ഉടമ തൊഴിലാളികളുടെ പേര് വിവരങ്ങള്‍ www.labourwelfarefun-d.in വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യണം. ഫോണ്‍ : 0495 2372480, 6282545258.

കോവിഡ് ധനസഹായം

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1,000 രൂപ കോവിഡ് ധനസഹായം വിതരണം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്ക് 1,000 രൂപ അനുവദിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇവര്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല. പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റിലെ boardswelfareassistance.lc.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 0495 2372434.

ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല : പരീക്ഷകള്‍ പുനരാരംഭിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റി വെച്ച പരീക്ഷകള്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല പുനരാരംഭിച്ചു. മെഡിക്കല്‍, നഴ്സിംഗ്, ഫാര്‍മസി, ഡെന്റല്‍, ആയുര്‍വേദം വിഭാഗങ്ങളിലെ പരീക്ഷകളാണ് ആരംഭിച്ചത്. ഈ പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്ന 10,726 വിദ്യാര്‍ഥികളില്‍ 10,627 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് സര്‍വ്വകലാശാല പരീക്ഷകള്‍ നടത്തുന്നത്. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനു പ്രത്യേക സംവിധാനം ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!