കേരള സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കുന്ദമംഗലത്ത് ആരംഭിച്ച റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭൂജല വകുപ്പ് ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനായാണ് കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പരിശോധനാ ലാബ് ആരംഭിച്ചിട്ടുള്ളത്. കുടിവെള്ളത്തിന് ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കിണർ ജലം മലിനമാകുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനും പ്രതിരോധ നടപടികൾ ഉറപ്പുവരുത്തുന്നതിനും കുന്ദമംഗലം മേഖലയിലുള്ളവർക്ക് ഈ ലാബ് ഏറെ സഹായകമാവും.
എ.ഡി.എം സി മുഹമ്മദ് റഫീഖ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ അലവി, ടി.എം ജോസഫ്, എ.ജി ഗോപകുമാർ, എം.കെ മോഹൻദാസ്, ജനാർദ്ദനൻ കളരിക്കണ്ടി, എം.പി കേളുക്കുട്ടി, ഖാലിദ് കിളിമുണ്ട, എ.പി ഭക്തോത്തമൻ, അബ്ദുൽ ഖാദർ, കേളൻ നെല്ലിക്കോട്ട്, മെഹബൂബ് കുറ്റിക്കാട്ടൂർ, എന്നിവർ സംസാരിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവൽ ഐ.എ.എസ് സ്വാഗതവും റീജിയണൽ അനലറ്റിക്കൽ ലാബ് എക്സിക്യൂട്ടീവ് കെമിസ്റ്റ് ഡോ. ഹേമ സി നായർ നന്ദിയും പറഞ്ഞു.