information News

അറിയിപ്പുകൾ

ഫാർമസിസ്റ്റ് ട്രെയിനി
പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ആറുമാസത്തേക്ക് ഫാർമസിസ്റ്റ് ട്രെയിനിയെ നിയമിക്കുന്നതിന് ഡിഫാം/ബിഫാം/ഫാം ഡി പാസായതും, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 31 നകം നൽകണം.

ക്ഷേമനിധി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ഷേമനിധി കുടിശിക ഒടുക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. മേയ് 13 മുതൽ 6 മാസക്കാലത്തേക്കാണ് നടപടി. കുടിശികയുള്ളവർ ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതിയെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിവിധ ജില്ലാ ഓഫീസുകളിൽ ലഭ്യമാണ്.

കാന്റീൻ നടത്തുന്നതിന് അപേക്ഷിക്കാം
തൃശ്ശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ ഒരു വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഓഫീസിലും http://etenders.kerala.gov.in ലും ലഭിക്കും.

ആട് വളര്‍ത്തല്‍ പരിശീലനം 25, 26 തിയ്യതികളില്‍

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ആട് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ മെയ് 25, 26 തീയതികളിലായി പരിശീലനം നടത്തും. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ നാല് മണി വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ 0491- 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

*

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബലിറ്റി സെന്ററില്‍ മെയ് 26 മുതൽ 28 വരെ നടത്തുന്ന മെഗാ ജോബ് ഫെയറിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്ലസ് ടു, ബിരുദം, എം.കോം, എം.ബിഎ യോഗ്യതയുളളവര്‍ക്ക് മെയ് 25 നകം 250 രൂപ ഒറ്റത്തവണ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെന്ററില്‍ നടക്കുന്ന ജോബ് ഡ്രൈവുകളില്‍ പങ്കെടുക്കാനാകും. കൂടാതെ ഹ്രസ്വകാല സോഫ്റ്റ്‌സ്‌കില്‍ പരിശീലനവും കമ്പ്യൂട്ടര്‍ പരിശീലനവും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370176/178, ഫെയ്സ്ബുക്ക് പേജ്: calicutemployabilitycentre

*

പ്രവാസിമലയാളികളുടെ ക്ഷേമം: യോഗം ജൂണ്‍ 2ന്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോ​ഗം ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികൾ പ്രവാസി സംഘടനകളില്‍നിന്നും വ്യക്തികളില്‍നിന്നും സ്വീകരിക്കും. ഫോണ്‍: 0495 2370582.

*

ഇന്റര്‍വ്യൂ മേയ് 27ന്

ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍സ്/ ഇലക്ട്രോണിക്‌സ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുക, ടെൻഡര്‍ രേഖകള്‍ തയ്യാറാക്കുക. നിര്‍വ്വഹണ മേല്‍നോട്ടം വഹിക്കുക, അളവുകള്‍ രേഖപ്പെടുത്തുക, ബില്‍ തയ്യാറാക്കുക, എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എൻജിനീയര്‍മാരുടെ ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നു. ഇതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ മേയ് 27 ന് രാവിലെ 11 മണിയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പൊതുമരാമത്ത് ഇലക്ട്രിക്കല്‍സ്/ ഇലക്ട്രോണിക്‌സ്, കെ.എസ്.ഇ.ബി, കെല്‍ട്രോണ്‍ എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച എൻജിനീയര്‍മാര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ക്ക് ബയോഡാറ്റയും ആവശ്യമായ മറ്റു രേഖകളും സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോൺ: 0495 2371907, 9846486999.

*

എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022- 24 എം.ബി.എ ബാച്ചിലേക്ക് മേയ് 23 രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, സി- മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും അല്ലെങ്കില്‍ കെ- മാറ്റ്/ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക്: meet.google.com/znw-hcgo-ebv. ഫോൺ: 8547618290, വെബ്സൈറ്റ്: www.kicmakerala.ac.in

*

പശു വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം കക്കാട് റോഡിലുള്ള പുതിയ കെട്ടിടത്തിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മേയ് 25, 26 തീയതികളില്‍ പശു പരിപാലനം എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നടത്തുന്നു. താത്പര്യമുള്ളവര്‍ 9446471454 എന്ന നമ്പറിലേക്ക് പേരും, മേല്‍വിലാസവും വാട്ട്‌സ്ആപ്പ് സന്ദേശമായി മെയ് 23നകം അയക്കണം. ഫോണ്‍: 04972-763473

*

റീ ടെൻഡര്‍ ക്ഷണിച്ചു

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ അര്‍ഹതപ്പെട്ട പെണ്‍കുട്ടികള്‍ക്കായി ആയോധന കലയില്‍ പരിശീലനം നല്‍കുന്നു. 10 മാസമാണ് പദ്ധതിയുടെ കാലയളവ്. ആയോധന കലയില്‍ പ്രാവീണ്യമുള്ള പരിശീലകര്‍/ സ്ഥാപനങ്ങളില്‍നിന്നും മാനദണ്ഡാധിഷ്ഠിത റീ ടെൻഡര്‍ ക്ഷണിച്ചു. മേയ് 30 ന് ഉച്ചക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2378920.

*

ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ജേണലിസം, ഹിന്ദി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധികരിച്ചിട്ടുളള ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. മേയ് 23 ന് ജേണലിസം, 24ന് ഹിന്ദി, 26ന് ഇംഗ്ലീഷ്, 31ന് പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തണം. ഫോൺ: 0467-2241345, 9847434858

*

ഗതാഗത നിയന്ത്രണം

പേരാമ്പ്ര- ചെമ്പ്ര- കൂരാച്ചുണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 23 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പേരാമ്പ്ര നിന്നും ചെമ്പ്ര ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പേരാമ്പ്ര- പൈതോത്ത് റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.

*

പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിംഗ് മേയ് 24ന്

കോഴിക്കോട് ജില്ലാ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിംഗ് മേയ് 24ന് രാവിലെ 11 മണിക്ക് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിലും 25ന് രാവിലെ11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടക്കും.

അന്താരാഷ്ട്ര ജൈവ ദിനാഘോഷം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം മേയ് 22ന് രാവിലെ 10ന് തിരുവനന്തപുരം പാങ്ങോട് ഗവ. ലോവർ പ്രൈമറി സ്‌കൂളിൽ നടക്കും. ആര്യ രാജേന്ദ്രൻ ഔഷധ സസ്യതൈകളുടെ വിതരണോത്ഘാടനവും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ സ്‌കൂൾ ജൈവവൈവിധ്യ ഉദ്യാന നിർമ്മാണോദ്ഘാടനവും നിർവഹിക്കും. ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സുസ്ഥിര ഭാവി എന്ന വിഷയത്തിൽ വിദഗാധരുടെ ക്ലാസും ഉണ്ടാകും.

പെയിന്റിങ് മത്സരം
സ്റ്റേറ്റ് കമ്മിറ്റി ഓൺ സയൻസ് ആൻഡ് ടെക്‌നോളജിയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 27 ന് സ്‌കൂൾ വിദ്യാർഥികൾക്കു വാട്ടർകളർ പെയിന്റിങ് സംഘടിപ്പിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.kscste.kerala.gov.in, 0471 2548218, 2548314.

എ. വി. അജയകുമാർ ഫോക്‌ലോർ അക്കാദമി സെക്രട്ടറി
കേരള ഫോക്‌ലോർ അക്കാദമിയുടെ പുതിയ സെക്രട്ടറിയായി എ. വി. അജയകുമാർ ചുമതലയേറ്റു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!