National News

രാജീവ് ഗാന്ധി വധകേസ് ; പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്ത് നൽകി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് നൽകാനുള്ള 2018 സെപ്റ്റംബറിലെ വിധിയിൽ ഇളവ് നൽകി നേരത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നൽകി.

പ്രതികളിലൊരാളായ എ.ജി. പെരരിവാലന് 30 ദിവസത്തെ പരോൾ അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാഷ്‌ട്രപതി കോവിന്ദിന് കത്തെഴുതിയത്. എ.ജി. പെരരിവാലൻ, നളിനി, ഭർത്താവ് മുരുകൻ, ടി. സുതേന്ദ്രരാജ, ജയകുമാർ, റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരാണ് കൊലപാതകക്കേസിലെ ഏഴ് പ്രതികൾ,30 വർഷത്തിലധികമായി ഇവർ ജയിലിൽ കഴിയുകയാണ്.

തമിഴ്‌നാട്ടിലെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും കുറ്റവാളികളുടെ ശിക്ഷയിൽ ഇളവ് നൽകി അവരെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതായും നളിനിയുടെയും മറ്റ് മൂന്ന് കുറ്റവാളികളുടെയും വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചതും, രാഷ്‌ട്രപതി കോവിന്ദിന് അയച്ച കത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ എടുത്തുപറഞ്ഞു.

ഏഴ് പ്രതികളുടെയും ശിക്ഷയിൽ ഇളവ് നൽകി നേരത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് 2018 സെപ്റ്റംബർ 9 ന് ഗവർണർ ബൻവാരിലാൽ പുരോഹിതിന് തമിഴ്നാട് സർക്കാർ ശുപാർശ നൽകിയതായി മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

1991 മെയ് 21 ന് കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ ശ്രീപെരുംബഡൂറിൽ വെച്ചാണ് ധനു എന്ന വനിതാ ചാവേർ രാജീവ് ഗാന്ധിയെ വധിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!