മഹാരാഷ്ട്രയിൽ നക്സലുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 13 നക്സലുകളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. മുംബൈയിൽ നിന്നും 900 കിലോ മീറ്റര്‍ അകലെയുള്ള ഗഡ്ചിരോളി ജില്ലയിലെ എടപള്ളി വന മേഖലയിലാണ് ഇത്തരത്തിൽ ഏറ്റുമുട്ടലുണ്ടായത്. നക്സലുകള്‍ എടപ്പള്ളി പായഡി കോഡ്മി വന മേഖലയിൽ വച്ച് സംഘം ചേരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് മഹാരാഷ്ട്ര പോലീസ് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ഇത്തരത്തിൽ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 60 അംഗ കമാന്‍ഡോ സംഘത്തോടൊപ്പമാണ് പോലീസ് ഈ തിരച്ചിൽ നടത്തിയത് എന്ന് ഗഡ്ചിരോളി ഗോൻഡിയ റേഞ്ച് പോലീസ് ഐജി സന്ദീപ് പട്ടീൽ വ്യക്തമാക്കി. നക്സലുകള്‍ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് കൂടുതൽ നക്സലുകള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട നക്സലുകളില്‍ മുതിർന്ന നേതാക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എൻകൗണ്ടര്‍ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് ഓടി രക്ഷപെട്ടതായാണ് സൂചന.
ഇവരുടെ പക്കൽ നിന്നും എസ്എൽആർ റൈഫിളുകളും 8 എംഎം റൈഫിളുകളും കുക്കര്‍ ബോംബും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.