കോഴിക്കോട്: കോഴിക്കോട് സിറ്റി ജനത കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാമത് ലിനി സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിലും മികച്ച ആശാ വര്‍ക്കര്‍ക്കുള്ള പുരസ്‌കാരത്തിന് വടകര സ്വദേശി പി കെ വൃന്ദയും അര്‍ഹയായി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
പുരസ്‌കാരങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് വെച്ച് വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ വി സുബ്രഹ്മണ്യന്‍ അറിയിച്ചു. ആദ്യ ലിനി സ്മാരക പുരസ്‌കാരത്തിന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ വി എസ് അനൂപ് ആയിരുന്നു അര്‍ഹനായത്. ഡോ.ശിവരാജ്, ആസിഫ് കുന്നത്ത്, ടി പി ഭാസ്‌കരന്‍ തുടങ്ങിയവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്

