Trending

മദ്യലഹരിയിൽ ആംബുലൻസ് അടിച്ചു തകർത്ത സംഭവം: പ്രതി പിടിയിൽ

തൃശൂർ താലൂക്ക് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ ആംബുലൻസ് അടിച്ചു തകർത്ത കേസിൽ പ്രതി പിടിയിൽ. കൂടപ്പുഴ സ്വദേശി ഷിൻ്റോ സണ്ണിയാണ് അക്രമം നടത്തിയത്. പ്രതിയെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഷിന്റോയുടെ സഹോദരൻ സാന്റോയെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് സെൻറ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് എത്തിയപ്പോൾ അക്രമാസക്തനാവുകയായിരുന്നു.സാന്റോയുടെ പരുക്ക് ​ഗുരുതരമായതിനാൽ ചാലക്കുടിയിലെ സെൻറ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർദേശിച്ചത്. തുടർന്ന് രോ​ഗിയെ മാറ്റാനായി എത്തിയതായിരുന്നു ആംബുലൻസ്. താലൂക്ക് ആശുപത്രിയുടെ ആംബുലൻസാണ് അടിച്ചു തകർത്തത്. ഷിന്റോ മദ്യലഹരിയിലായിരുന്നു. ഒരു വശത്തെ ​ഗ്ലാസ് പൂർണമായി അടിച്ചുതകർക്കുകയായിരുന്നു. ആശുപത്രി അധിക‍ൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഷിൻ്റോയെ ചാലക്കുടി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലാണ് ഷിന്റോ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!