ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ എൻ ഐ എ അന്വേഷണം ഏറ്റെടുത്തു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ നടന്ന ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി ഗതികൾ വിലയിരുത്തി. അക്രമം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്
ഭീംബര്‍ ഗലി പ്രദേശത്തെ കനത്ത മഴ മുതലെടുത്ത് കൊണ്ട് ഭീകരർ സൈനിക വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക ആസ്ഥാനമായ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു . ആദ്യം വെടിയുതിർത്ത ഭീകർ പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഗ്രനേഡാക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്.
വാഹനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ടുവെന്നും തന്റെ ചിന്തകള്‍ അവരുടെ കുടുംബങ്ങളോടൊപ്പമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞയാഴ്ച കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

