പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചത് വൻ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയതിന് പിന്നാലെ പരസ്യത്തിൽനിന്ന് പിന്മാറി ബോളിവുഡ് താരം അക്ഷയ്കുമാർ. ഷാറൂഖ് ഖാനും അജയ് ദേവഗണിനും ശേഷം വിമൽ പരസ്യത്തിലെത്തുന്ന ബോളിവുഡ് താരമാണ് അക്ഷയ്കുമാർ. എന്നാൽ, ലഹരി, പാൻ മസാല, പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാർ മുൻപ് വ്യക്തമാക്കിയിരുന്നു. ഇനി പാൻ മസാല പര്യങ്ങളില്‍ അഭിനയിക്കില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അക്ഷയ് കുമാര്‍ അറിയിച്ചു.
എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായുള്ള പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാൻ പിന്തുണയ്‍ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാൻ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാൻ പിൻമാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പ്. എല്ലാവരുടെയും സ്‍നേഹം പ്രതീക്ഷിക്കുന്നുവെന്നും അക്ഷയ് കുമാര്‍ സാമൂഹ്യമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.