കോണ്‍ഗ്രസ് എംപി ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ സഹോദരിക്കും 85 വയസുകാരിയായ അമ്മയ്ക്കും കൂടി രോഗം സ്ഥിരീകരിച്ചതായി ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. ‘പോസിറ്റീവ്’ മനഃസ്ഥിതിയോടും, വിശ്രമംകൊണ്ടും, വേണ്ട ശുശ്രൂഷകള്‍ സ്വീകരിച്ചുകൊണ്ടും രോഗത്തെ കൈകാര്യം ചെയ്യാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.
കൊവിഡ് ടെസ്റ്റ് നടത്താനായി രണ്ട് ദിവസങ്ങളും ഫലം ലഭിക്കാനായി ഒന്നര ദിവസവും കാത്തിരുന്നതായി ശശി തരൂര്‍ പറഞ്ഞു.

